നിപ വൈറസ് രോഗ സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യമന്ത്രാലയം
നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏത് ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ വന്നാലും കൈകാര്യംചെയ്യാന്‍ കഴിയുന്നവിധം നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ആരോഗ്യ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. അന്താരാഷ്ട്ര യാത്രകളും പോക്കുവരവും മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് അറിയിപ്പ്. ഇന്ത്യയിലെ കേരള സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയതിനെ കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്.