അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധശേഖരം പിടിച്ചെടുത്ത് ഇസ്രയേല്‍ ,ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ ശ്രമം

അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധശേഖരം പിടിച്ചെടുത്ത് ഇസ്രയേല്‍ ,ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ ശ്രമം
ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിന്റെ യുദ്ധ ടാങ്കുകള്‍ ഉള്‍പ്പെടെ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്.

ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെയാണ് അല്‍ഷിഫ ആശുപത്രി കീഴടക്കി ഇസ്രയേല്‍ സൈന്യം റെയ്ഡ് ആരംഭിച്ചത്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം.

ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലെ ഹമാസിന്റെ കമാന്‍ഡര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേല്‍ വിശദീകരണം. മൂവായിരം അഭയാര്‍ത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്.

ഇതിനിടെ ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ട്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗമാണ്. അമേരിക്കയുമായുള്ള ചര്‍ച്ചക്കു ശേഷമാണ് ഖത്തറിന്റെ നീക്കം.

Other News in this category



4malayalees Recommends