നടന്‍ മന്‍സൂര്‍ അലിഖാനെതിരെ വിമര്‍ശനവുമായി നടി തൃഷ. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും ഈ നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്നൊരു വാര്‍ത്താസമ്മേളനത്തില്‍ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതികരണം,
'മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്', എന്നാണ് തൃഷ കുറിച്ചു.