എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ് ; സോഷ്യല്‍മീഡിയ ഉപയോഗത്തെ കുറിച്ച് നമിത

എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ് ; സോഷ്യല്‍മീഡിയ ഉപയോഗത്തെ കുറിച്ച് നമിത
സിനിമയില്‍ നിന്നും ഇടയ്ക്ക് ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് നമിത.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നമിത പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ഓഫ് ചെയ്തുവെച്ചിരിക്കുകയാണ് നമിത. അതിനുള്ള കാരണം പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം. നെഗറ്റീവ് കമന്റുകള്‍ ട്രിഗര്‍ ചെയ്യാറുണ്ടെന്നും അത് ജോലിയെ വരെ ബാധിക്കാറുണ്ടെന്നുമാണ് നമിത പറയുന്നത്.

'എനിക്ക് മനഃസമാധാനം വേണം. കുറെ കാലമായി അതുകൊണ്ട് കമന്റ് ബോക്‌സ് ഓഫാണ്. ചിലരൊക്കെ അനാവശ്യ കമന്റുകളാണ് ഇടുന്നത്. കുറെ സ്പാം കമന്റുകളും ഉണ്ടാകും. ഇന്ന് കുട്ടികള്‍ വരെ ഉപയോഗിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ അവരൊന്നും ഈ മോശം കമന്റുകള്‍ കാണേണ്ട എന്ന് കൂടി ചിന്തിച്ചിട്ടാണ്. എന്റെ മനഃസമാധാനത്തിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്. ഇടയ്ക്ക് ലൈക്ക്‌സും ഓഫാക്കി വയ്ക്കും. നെഗറ്റിവിറ്റി കൂടുതലാണെന്ന് തോന്നുമ്പോഴാണ് അത് ചെയ്യാറുള്ളത്.

ചില സമയത്ത് നെഗറ്റീവ് കമന്റുകള്‍ ബാധിക്കും. അറിയാതെ ഒക്കെ വായിച്ചുപോകും. അങ്ങനെ ട്രിഗര്‍ ചെയ്യുന്ന എന്തെങ്കിലും ആണ് വരുന്നതെങ്കില്‍ അത് എന്റെ ജോലിയെയും ബാധിക്കും. അത് എനിക്ക് ഭയങ്കര പ്രശ്‌നമാണ്. അതുകൊണ്ടാണ് ഓഫാക്കിയത്. എന്നാല്‍ അത് എപ്പോഴാണ് ചെയ്തതെന്ന് ഒന്നും എനിക്ക് അറിയില്ല. ഏതോ ഒരു പോയിന്റില്‍ ഞാന്‍ അത് ഓഫ് ചെയ്തു. പിന്നെ ഞാന്‍ ഓണ്‍ ആകിയിട്ടില്ല. അത് എവിടെയാണ് ഓണ്‍ ആകേണ്ടത് എന്നറിയില്ല. ഇപ്പോള്‍ ലിമിറ്റഡായാണ് കിടക്കുന്നത്.' നമിത പറഞ്ഞു

Other News in this category



4malayalees Recommends