മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ നവകേരള സദസ്സ് പ്രഭാത യോഗത്തില്‍ പങ്കെടുത്തു.ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം .നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്.
കാസര്‍ഗോട്ടെ വ്യവസായ പ്രമുഖനാണ്.മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞു.നവകേരള സദസ്സിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.കാസര്‍കോട് മേല്‍പ്പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, വ്യവസായ പ്രമുഖനെന്ന നിലയിലാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ അദ്ദേഹം പങ്കെടുത്തതെന്നാണ് ലീഗിന്റെ അനൗദ്യോഗിക വിശദീകരണം.