തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെ ശക്തമായി വിമര്‍ശിച്ച് ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയ് ശ്രീപദ.
മന്‍സൂര്‍ അലി ഖാനെ പോലുള്ളവര്‍ ഒരിക്കലും മാറില്ലെന്നാണ് ചിന്മയ് പറയുന്നത്. എക്‌സില്‍ വലിയ കുറിപ്പെഴുതിയാണ് ചിന്മയിയുടെ വിമര്‍ശനം. ലിയോ സിനിമയില്‍ തൃഷയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നതും ചിന്മയ് ആണ്. മീ ടൂ ആരോപണം ഉന്നയിച്ചിതിനെ തുടര്‍ന്ന് തമിഴ് സിനിമയില്‍ നിന്നും വിലക്ക് നേരിട്ടിരുന്ന ചിന്മയ് ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിയോയിലൂടെ തിരിച്ചുവന്നത്.
'മന്‍സൂര്‍ അലി ഖാനേപ്പോലുള്ളവര്‍ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്. പണവും അധികാരവും സ്വാധീനവുമുള്ളവര്‍ക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടില്‍, ഒരിക്കലും അപലപിക്കപ്പെടാതെ, അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം തൊടാന്‍ താന?ഗ്രഹിക്കുന്നുവെന്ന് നടന്‍ റോബോ ശങ്കര്‍ ഒരു വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അദ്ദേഹം എന്താണ് പറഞ്ഞതെന്നതിനേക്കുറിച്ച് ആ നടിക്ക് പോലും അറിവില്ലായിരുന്നുവെന്ന് ചിന്മയി എഴുതി. ഇതിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്യുന്നതുവരെ അവിടെ കൂടിയിരുന്നവരെല്ലാം ആ പരാമര്‍ശങ്ങള്‍ക്ക് ചിരിച്ചു. ഇത്തരം പ്രവണതകള്‍ എന്നെന്നേക്കുമായി സാധാരണമാക്കപ്പെട്ടിരിക്കുന്നു.
വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതല്‍ റേപ്പ് സീനുകള്‍ ചെയ്യണമെന്ന് നടന്‍ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോര്‍ക്കുന്നു. ഞങ്ങള്‍ ചെയ്യാത്ത ബലാല്‍സം?ഗമോ എന്നുള്ള പറച്ചില്‍ വലിയ ഉന്നതമായ നിലവാരത്തിലുള്ളതാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ജനുവരി ഒന്നാം വാരത്തില്‍ നടന്ന ഒരു അവാര്‍ഡ് ഇവന്റിലായിരുന്നു ഇത്. സദസ്സിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും കയ്യടിച്ചു. നിര്‍ഭയ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി രാത്രിയില്‍ എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമുയരുകയും സുരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ ആവശ്യമുയര്‍ത്തുകയും ചെയ്യുന്ന രീതിയില്‍ രാജ്യം വിഘടിച്ചു.
മന്‍സൂര്‍ അലി ഖാന് ഇനിയും സിനിമകള്‍ ഒരുപാട് കിട്ടും. ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാവാന്‍ പോവുന്നില്ല.' ചിന്മയ് ശ്രീപദ എക്‌സില്‍ കുറിച്ചു.