അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി. മനംനൊന്ത് മാതൃ സഹോദരനും ജീവനൊടുക്കി. പാച്ചല്ലൂര്‍ പാറവിള വിനോദ് ഭവനില്‍ സഞ്ജയ് സന്തോഷിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴമുട്ടം ഗവണ്‍മെന്റ് എച്ച്‌സിലെ പത്താം ക്ലാസുകാരനാണ് സഞ്ജയ് സന്തോഷ്.
സമീപത്ത് താമസിക്കുകയായിരുന്നു സഞ്ജയുടെ അമ്മാവന്‍ പാച്ചല്ലൂര്‍ ഐരയില്‍ രതീഷിനേയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചയാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കോവളം പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ ആരംഭിച്ചു.