സ്ത്രീവിരുദ്ധ പരാമര്‍ശം: മന്‍സൂര്‍ അലി ഖാനെതിരെ ഖുശ്ബു, നടപടി എടുത്ത് വനിതാ കമ്മിഷന്‍

സ്ത്രീവിരുദ്ധ പരാമര്‍ശം: മന്‍സൂര്‍ അലി ഖാനെതിരെ ഖുശ്ബു, നടപടി എടുത്ത് വനിതാ കമ്മിഷന്‍
സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ നടപടി എടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍. നടനെതിരെ ഖുശ്ബു എക്‌സില്‍ പോസ്റ്റ് പങ്കുവച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടുമ്പോള്‍ ഇത്തരം പുരുഷന്‍മാര്‍ സമൂഹത്തിന് ഒരു പ്രശ്‌നമാണ് എന്നാണ് ഖുശ്ബു കുറിച്ചിരിക്കുന്നത്.

'ദേശീയ വനിതാ കമ്മിഷന്‍ അംഗം എന്ന നിലയില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം ഞാന്‍ ഇതിനകം തന്നെ വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ നടപടി എടുക്കും. ഇത്രയും വൃത്തികെട്ട മനസുള്ളവരെ വെറുതെ വിടാന്‍ കഴിയില്ല.'

'ലൈംഗികത നിറഞ്ഞ, വെറുപ്പുളവാക്കുന്ന രീതിയില്‍ ഇയാള്‍ പരാമര്‍ശം നടത്തിയ തൃഷയ്ക്കും എന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ പിന്തുണ നല്‍കുന്നു. സ്ത്രീകളെ സംരക്ഷിക്കാനും അവര്‍ക്ക് മാന്യത നല്‍കാനും ഞങ്ങള്‍ പോരാടുമ്പോള്‍, അത്തരം പുരുഷന്‍മാര്‍ നമ്മുടെ സമൂഹത്തിന് പ്രശ്‌നമാണ്' എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

വിജയ്യും തൃഷയും അഭിനയിച്ച 'ലിയോ' എന്ന സിനിമയെ കുറിച്ചുള്ള അഭിമുഖത്തില്‍ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്ത് പറയുകയും ചെയ്തു. തൃഷ തന്നെയാണ് നടനെതിരെ ശക്തമായി രംഗത്തുവന്നത്.

Other News in this category4malayalees Recommends