നടി കാര്‍ത്തിക നായര്‍ വിവാഹിതയായി. പഴയകാല നടി രാധയുടെയും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മകളാണ് കാര്‍ത്തിക. രോഹിത് മേനോന്‍ ആണ് വരന്‍.
തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു' എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങള്‍ നടി പങ്കിട്ടത്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുത്തത്.