കുവൈത്തില്‍ ഷെയ്ഖ് മിഷാല്‍ ഇന്ന് അധികാരമേല്‍ക്കും

കുവൈത്തില്‍ ഷെയ്ഖ് മിഷാല്‍ ഇന്ന് അധികാരമേല്‍ക്കും
കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്നു രാവിലെ 10ന് നാഷണല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷന്‍ ചേര്‍ന്ന് പുതിയ അമീറിനെ തിരഞ്ഞെടുക്കണമെന്ന ഭരണഘടന നിയമം അനുസരിച്ചാണിത്.

അമീറിന്റെ വിയോഗത്തെ തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് പുതിയ ഭരണാധികാരിയായി 83 കാരനായ ഷെയ്ഖ് മിഷാലിനെ തിരഞ്ഞെടുത്തത്. 2020 ഒക്ടോബര്‍ മുതല്‍ കുവൈത്ത് ഉപ ഭരണാധികാരിയും കിരീടാവകാശിയുമായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശി കൂടിയായിരുന്നു ഷെയ്ഥ് മിഷാല്‍.

Other News in this category



4malayalees Recommends