കാനഡയിലെ ഇമിഗ്രന്റ് എപ്ലോയ്‌മെന്റ് നിരക്ക് ഉയര്‍ന്നു; രാജ്യത്ത് പ്രവേശിക്കുന്ന ഭൂരിപക്ഷത്തിനും ജോലി കിട്ടുന്നതായി കണക്കുകള്‍

കാനഡയിലെ ഇമിഗ്രന്റ് എപ്ലോയ്‌മെന്റ് നിരക്ക് ഉയര്‍ന്നു; രാജ്യത്ത് പ്രവേശിക്കുന്ന ഭൂരിപക്ഷത്തിനും ജോലി കിട്ടുന്നതായി കണക്കുകള്‍
കോര്‍ വര്‍ക്കിംഗ് ഏജ് കുടിയേറ്റക്കാരുടെ എംപ്ലോയ്‌മെന്റ് നിരക്കും, കാനഡയില്‍ എപ്പോള്‍ പ്രവേശിച്ചുവെന്നതും തമ്മില്‍ സാരമായ ബന്ധമുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കണക്കുകള്‍. രണ്ട് പ്രായവിഭാഗങ്ങളായി തിരിച്ചാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഈ കണക്ക് പരിശോധിക്കുന്നത്.

15 മുതല്‍ മുകളിലേക്ക് പ്രായമുള്ളവര്‍, 25 മുതല്‍ 54 വയസ്സ് വരെ പ്രായമുള്ളവര്‍ എന്നതാണ് ഈ വിഭജനം. രണ്ടാമത്തെ വിഭാഗമാണ് കോര്‍ വര്‍ക്കിംഗ് ഏജ് ഗ്രൂപ്പായി കണക്കാക്കുന്നത്. 2023-ലെ കണക്ക് പ്രകാരം കോര്‍ വര്‍ക്കിംഗ് ഏജ് കുടിയേറ്റക്കാര്‍ക്കിടയില്‍ തൊഴില്‍ നിരക്ക്, ഇവര്‍ എത്തിച്ചേര്‍ന്ന വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

10 വര്‍ഷമോ, അതിലേറെയോ മുന്‍പ് കാനഡയില്‍ ലാന്‍ഡ് ചെയ്ത 25 മുതല്‍ 54 വരെ പ്രായത്തിലുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ എംപ്ലോയ്‌മെന്റ് നിരക്ക് ഉയര്‍ന്ന തോതിലാണെന്നാണ് വ്യക്തമാകുന്നത്. അഞ്ച് വര്‍ഷമോ, അതില്‍ താഴെയോ ആണെങ്കില്‍ ഇത് കുറവുമാണ്.

5 മുതല്‍ 10 വര്‍ഷം മുന്‍പ് വരെ എത്തിയ കുടിയേറ്റക്കാര്‍ക്കിടയില്‍ 81.9 ശതമാനമാണ് തൊഴില്‍ നിരക്ക്. 10 വര്‍ഷത്തിന് മുകളിലേക്ക് നീങ്ങിയാല്‍ ഇത് 84.5 ശതമാനമാകും. കാനഡയില്‍ ജനിച്ച കോര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ജനസംഖ്യയേക്കാള്‍ ശതമാനം മാത്രമാണ് ഈ നിരക്കിലെ വ്യത്യാസം.
Other News in this category



4malayalees Recommends