ജസ്റ്റിന്‍ ട്രൂഡോയുടെ കഥ കഴിയാറായി! അഭിപ്രായ സര്‍വ്വെകളില്‍ 70 ശതമാനം ജനത്തിനും പ്രധാനമന്ത്രിയെ താല്‍പര്യമില്ല; എതിരാളികള്‍ കരുത്താര്‍ജ്ജിക്കുന്നു

ജസ്റ്റിന്‍ ട്രൂഡോയുടെ കഥ കഴിയാറായി! അഭിപ്രായ സര്‍വ്വെകളില്‍ 70 ശതമാനം ജനത്തിനും പ്രധാനമന്ത്രിയെ താല്‍പര്യമില്ല; എതിരാളികള്‍ കരുത്താര്‍ജ്ജിക്കുന്നു
ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ പാപ്പരത്തം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും, ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടിയായി മാറുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് പിയേറി പോയിലിവര്‍ കരുത്താര്‍ജ്ജിക്കുന്നതും ട്രൂഡോയ്ക്ക് മോശം വാര്‍ത്തയാണ്. കാനഡയുടെ മധ്യവര്‍ഗ്ഗം സാമ്പത്തികമായി തിരിച്ചടികള്‍ നേരിടുന്നതാണ് പ്രധാന തിരിച്ചടിയായി മാറുന്നതെന്ന് സര്‍വ്വെകള്‍ പറയുന്നു.

കനേഡിയന്‍ പ്രധാനമന്ത്രിയ്ക്ക് എതിരായി അഭിപ്രായങ്ങള്‍ ശക്തമാകുന്നതാണ് രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. പുതിയൊരു ആശയവുമായി ട്രൂഡോ മുന്നോട്ട് വന്നില്ലെങ്കില്‍ കഥ കഴിയുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ട്രൂഡോയും, ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവുകളേക്കാള്‍ 10 പോയിന്റ് പിന്നിലാണ്. സാമ്പത്തിക പ്രവചനങ്ങള്‍ മോശമായ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ദുഷ്‌കരമായി മാറാനാണ് സാധ്യത. കണ്‍സര്‍വേറ്റീവ് നേതാവ് പിയേറിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ട്രൂഡോ പുതിയ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഗുരുവിനെ കണ്ടെത്തേണ്ടി വരുമെന്ന് സിബിസി പോഡ്കാസ്റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ വെറി പറഞ്ഞു.

ദീര്‍ഘകാല എംപിയും, 2022 മുതല്‍ പ്രതിപക്ഷ നേതാവുമാണ് പിയേറി പോയിലിവര്‍. വലിയ പണപ്പെരുപ്പം, ഉയരുന്ന പലചരക്ക് വിലകള്‍, വര്‍ദ്ധിക്കുന്ന മോര്‍ട്ട്‌ഗേജ്, വാടക നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ ഹൗസിംഗ് പ്രതിസന്ധിയും ചേരുന്നതോടെ കാനഡ 'തകരുന്നുവെന്ന' പ്രതിപക്ഷ നേതാവിന്റെ സന്ദേശത്തിന് ശക്തി കൈവരുന്നുണ്ട്.

ഇന്ത്യയുമായി പോരാടാന്‍ ഇറങ്ങിയ ട്രൂഡോയ്ക്ക് ഇത് വലിയ തിരിച്ചടിയായി മാറുകയും, പ്രതിപക്ഷം ആയുധമായി മാറ്റുകയും ചെയ്തിരുന്നു.
Other News in this category



4malayalees Recommends