അനധികൃത പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈറ്റ് നിര്‍ത്തലാക്കി

അനധികൃത പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈറ്റ് നിര്‍ത്തലാക്കി
അനധികൃത താമസക്കാര്‍ക്കുള്ള പിഴമാപ്പ് പദ്ധതി കുവൈറ്റ് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചത്.

ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് കുവൈത്ത് ദിനപത്രമായ അല്‍ അന്‍ബ അറിയിച്ചു. 2020ന് മുമ്പുള്ള അനധികൃത പ്രവാസികളുടെ എണ്ണം അഥവാ ഇളവ് ലഭിക്കേണ്ട നിയമവിരുദ്ധരുടെ എണ്ണം ഏകദേശം 110,000 ആണെന്ന് ഒരു സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തി.

Other News in this category



4malayalees Recommends