അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റ് ; ഫുജൈറയിലേക്ക് നൂറു മിനിറ്റ് ; ഇത്തിഹാദ് റെയില്‍ വരുന്നു

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റ് ; ഫുജൈറയിലേക്ക് നൂറു മിനിറ്റ് ; ഇത്തിഹാദ് റെയില്‍ വരുന്നു
യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ ഇത്തിഹാദ് റെയില്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള സര്‍വീസ് നടത്തി.

യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും.

Other News in this category



4malayalees Recommends