യുഎഇയില്‍ ഈ മാസം പെട്രോള്‍ വില ഉയരും

യുഎഇയില്‍ ഈ മാസം പെട്രോള്‍ വില ഉയരും
2024 ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില നിശ്ചയിച്ച് യുഎഇ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. അതേസമയം, ഡീസല്‍ വില അല്‍പം കുറയുകയും ചെയ്തു.

ഇന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം പെട്രോളിന് ലിറ്ററിന് അഞ്ചു മുതല്‍ ആറ് ഫില്‍സ് വരെയാണ് വര്‍ധന. 98 പെട്രോളിന് ജനുവരിയില്‍ 2.82 ദിര്‍ഹം ആയിരുന്നത് 2.88 ദിര്‍ഹമായി. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.76 ദിര്‍ഹമാണ്. കഴിഞ്ഞ മാസം 2.71 ദിര്‍ഹമായിരുന്നു.

ജനുവരിയിലെ 2.64 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമായിരിക്കും. ഡീസലിന് ലിറ്ററിന് ഒരു ഫില്‍സ് ആണ് കുറഞ്ഞത്. കഴിഞ്ഞ മാസം മൂന്ന് ദിര്‍ഹം ആയിരുന്നത് 2.99 ദിര്‍ഹമായി.


Other News in this category



4malayalees Recommends