'ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയത്', ലോകത്തെ ഏറ്റവും വലിയ തെറ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന്: ഷോണ്‍ ജോര്‍ജ്
ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.
'എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്ത്യാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. അവള്‍ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്' ഷോണ്‍ ജോര്‍ജ് പറഞ്ഞു.
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെയാണ് ഷോണ്‍ ജോര്‍ജ്ജ് വിവാഹം കഴിച്ചിരിക്കുന്നത്. 2007 ലായിരുന്നു മകള്‍ പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മില്‍ വിവാഹിതരാകുന്നു. ജഗതിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍വതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോര്‍ജ് നേരത്തെ പറഞ്ഞിട്ടുണ്ട്.