പ്രധാന പ്രഖ്യാപനങ്ങളിവ
ദേശീയ പാത വികസനം
ഔട്ടര്‍ റിങ് റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും.
ചൈന മോഡലില്‍ ഡവലപ്‌മെന്റ് സോണ്‍ സ്ഥാപിക്കും
വിഴിഞ്ഞം മെയ് മാസം തുറക്കും
ഭാവി കേരളത്തിന്റെ വികസന കവാടം
ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കും
അനുബന്ധ വികസനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു
മാരിടൈം ഉച്ചകോടിയും നടത്തും
വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പ്രത്യേക ഡവലപ്‌മെന്റ് സോണുകള്‍
വിഴിഞ്ഞം പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കും
കയറ്റുമതി സാധ്യത വഴി കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
വിഴിഞ്ഞം പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത മൂന്ന് വര്ഷം 3000 കോടി ചെലവഴിക്കും
വിഴിഞ്ഞം അനുബന്ധ വികസനങ്ങള്‍ക്ക് 500 കോടി
കേന്ദ്രത്തിന്റെ 5000 കോടി വായ്പയും ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷ
വികസന, ക്ഷേമ പ്രവര്‍ത്തങ്ങള്‍ തുടരും
57,400 കോടി കേന്ദ്ര വിഹിതം വെട്ടി
കേരള വികസന മാതൃക തകര്‍ക്കാന്‍ ഗൂഢാലോചന
ലൈഫ് പദ്ധതി
ലൈഫ് പദ്ധതിക്ക് 1132 കോടി
2024 മാര്‍ച്ച് 31 നകം 4.25 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
2025 മാര്‍ച്ച് 31 ഓടെ 5 ലക്ഷം ലൈഫ് വീടുകള്‍
ലൈഫിന് ഇതുവരെ 17104 കോടി അനുവദിച്ചു
ലൈഫ് വിഹിതത്തില്‍ കുറവ്
ബ്രാന്‍ഡിങ്ങ് വേണമെന്നാണ് കേന്ദ്ര ആവശ്യം. എന്നാല്‍ വീട് വെക്കുന്നവരുടെ വ്യക്തിത്വം അടിയറ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത് അംഗീകരിക്കാത്തത് കാരണം കേന്ദ്ര വിഹിതം നിഷേധിക്കുന്നു
നടപ്പ് വര്‍ഷം ഇതുവരെ ചെലവാക്കിയത് 1966 കോടി
കേര പദ്ധതിക്ക് 3000 കോടി
ലോകബാങ്ക് സഹായത്തോടെയുള്ള കൃഷി വകുപ്പിന്റെ കേര പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കും
കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി രൂപ
ആലപ്പുഴ കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപൊക്ക നിയന്ത്രണത്തിന് 57 കോടി
കെ റെയിലിനായി ശ്രമം തുടരും
തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര അനുമതി വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ
കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം ഓടി എത്താന്‍ റെയില്‍ വേക്ക് സാധിക്കുന്നില്ല
ടൂറിസം മേഖല കുതിപ്പില്‍
ലക്ഷ്യം നവകേരള സൃഷ്ടി
സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും
ടൂറിസം മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കുറഞ്ഞ വായ്പ പലിശ പദ്ധതി
ഹോട്ടല്‍ മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം വരാന്‍ ഉതകുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കും
നാടുകാണിയില്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും, 300 കോടി നിക്ഷേപം വേണ്ടി വരും, പ്രാഥമിക ചെലവുകള്‍ക്ക് രണ്ട് കോടി വകയിരുത്തി
നാടുകാണി സഫാരി പാര്‍ക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടക്കും
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി
കോഴിക്കോട് ടൈഗര്‍ സഫാരി പാര്‍ക്ക്
അടുത്ത വര്‍ഷം കേരളീയം നടത്താന്‍ 10 കോടി
കേരളത്തിന്റെ നേട്ടങ്ങളെയും വികസങ്ങളെയും കുറിച്ച് ഫീച്ചറുകളും പഠനങ്ങളും നടത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം 10ലക്ഷം
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കും
ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപം ഉറപ്പാക്കാന്‍ നടപടികള്‍
വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് അകര്‍ഷിക്കും
സ്വകാര്യ സര്‍വകലാശാ സ്ഥാപിക്കും
ഉന്നത വിദ്യാഭ്യാസ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും
യൂറോപ്പ്, യുഎസ്, ഗള്‍ഫ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രാദേശിക കോണ്‍ക്ലേവ്
ശേഷം സംസ്ഥാനത്തും കോണ്‍ക്ലേവ്
സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി യില് 250 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും
സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് 10 കോടി
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുമതി നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷ
കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി മികവിന്റെ കേന്ദ്രങ്ങള്‍ക്ക് 10കോടി
കേരളത്തെ കെയര്‍ ഹബ്ബക്കി മാറ്റും
വയോജനങ്ങള്‍ക്ക് വേണ്ടി കെയര്‍ സെന്റര്‍ സ്ഥാപിക്കും
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 2കോടി
തീരദേശ മേഖല
മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി
പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി രൂപ
മുതലപ്പൊഴി വികസനം 10 കോടി
പൊഴിയൂരില്‍ പുതിയ തുറമുഖം, ഫിഷിങ് ഹാര്‍ബറിന് 5 കോടി
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, നിയമങ്ങളില്‍ ഇളവ് നല്‍കും
വനമേഖലയ്ക്ക് 232 കോടി
തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് 10 കോടി
തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി
430 കോടിയുടെ ഉപജീവന പദ്ധതി
കുടുംബശ്രീ വഴി നടപ്പിലാക്കും
കൊച്ചിന്‍ ഷിപ്യാര്‍ഡിന് 500 കോടി
2025 നവംബര്‍ ഒന്ന് മുതല്‍ അതി ദാരിദ്രം നിര്‍മാര്‍ജനം ചെയ്യും, ഇതിനായി 50 കോടി അനുവദിച്ചു. അതി ദാരിദ്രം നിര്‍മാര്‍ജനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.
രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ട് അപ്പുകള്‍ 5000 കടന്നു
തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വ്യവസായ പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ സഹായം. ഈ വര്‍ഷം 100കോടി
കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു
മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി
കുടുംബശ്രീ ഉപജീവന പദ്ധതിക്ക് വിവിധ ഇനങ്ങളിലായി 430കോടി
7.6 കോടി ശബരിമല മാസ്റ്റര്‍ പ്ലാന്‍
സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു
സഹകരണ മേഖലയ്ക്ക് 134കോടി രൂപ
ഇടുക്കി ഡാമില്‍ ലേസര്‍ ഷോ പദ്ധതി. 5 കോടി അനുവദിച്ചു.