ഗൃഹ പ്രവേശനത്തിന്റെ പിറ്റേന്ന് തന്നെ വീടു തകര്‍ന്നതു കണ്ടു മരവിച്ചു നില്‍ക്കുകയാണ് ചൂരക്കാട് ശ്രീവിലാസില്‍ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഏറെ പ്രതീക്ഷകളോടെ പുതിയ വീട്ടില്‍ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ അകത്തേക്കു കയറാന്‍ പറ്റുന്നില്ല.
വലിയ തുക വായ്പയെടുത്തു പണിത വീടാണ്. ഇനിയും ഒരുപാടു പണം മുടക്കിയാലേ ഇനി താമസിക്കാന്‍ സാധിക്കൂ, നാനൂറിലധികം ആളുകള്‍ ഞായറാഴ്ച ഗൃപ പ്രവേചന ചടങ്ങില്‍ ഇവിടെ കൂടിയിരുന്നു. സന്തോഷം നിറഞ്ഞ അന്തരീക്ഷം പിറ്റേന്ന് ദുഖത്തിലേക്ക് മാറി, അവര്‍ പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ അനധികൃതമായി വെടിമരുന്നു സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയത്.