കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു

കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 28000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുത്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രതിവാര സ്ഥിതി വിവരകണക്കുകള്‍ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച 31 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി. ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ച ഒമ്പത് പ്രായപൂര്‍ത്തിയാകാത്തവരെ പിടികൂടി.

നിയമ നടപടികള്‍ സ്വീകരിച്ചു.

Other News in this category



4malayalees Recommends