നിസാര കാര്യത്തില്‍ തര്‍ക്കം ; മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു ; ആറാം ക്ലാസുകാരന് അറസ്റ്റില്‍
സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ആറാം ക്ലാസുകാരന് അറസ്റ്റില്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. സ്കൂളിനു പുറത്തുവച്ച് നിസാര കാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്.
മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. മൂക്കില്‍ നിന്ന് അമിതമായി ചോരവാര്‍ന്നതിനെ തുടര്‍ന്നാണ് മരണമെന്ന് പൊലീസ് അറിയിച്ചു.