റോഡില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി ; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

റോഡില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തി ; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
റോഡില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടി വീഴ്ത്തിയ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ തോമര്‍ പിന്നില്‍ നിന്നു ചവിട്ടിയത്.

അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷന്‍ എം കെ മീണ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ ആളുകളെ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ഡിസിപി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. വകുപ്പ് തല അന്വേഷണം ആരംഭിച്ചെന്നും പറഞ്ഞു.

Other News in this category



4malayalees Recommends