ഒരു ഓസ്‌ട്രേലിയന്‍ വനിത അടക്കം ഏഴു പേരടങ്ങിയ സന്നദ്ധ സംഘം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ; ഇസ്രയേല്‍ മാപ്പു പറഞ്ഞു

ഒരു ഓസ്‌ട്രേലിയന്‍ വനിത അടക്കം ഏഴു പേരടങ്ങിയ സന്നദ്ധ സംഘം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ; ഇസ്രയേല്‍ മാപ്പു പറഞ്ഞു
ഒരു ഓസ്‌ട്രേലിയന്‍ വനിത അടക്കം ഏഴു പേര്‍ ഗാസയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ മാപ്പു പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായി സൈന്യം സമ്മതിച്ചു. ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ വനിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടിരുന്നു.

ബെഞ്ചമിന്‍ നെതന്യൂഹാവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗാസയില്‍ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്ന ദി വേള്‍ഡ് സെന്റര്‍ കിച്ചന്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് കൊല്ലപ്പെട്ട ഏഴു പേരും.

സംഭവം ഒരു സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.വേള്‍ഡ് സെന്റര്‍ കിച്ചന്‍ എന്ന സന്നദ്ധ സംഘടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓസ്‌ട്രേലിയക്കാരിയായ സോമി ഫ്രാങ്കോം ആണ് കൊല്ലപ്പെട്ടത്. ഏഴു പേരുടെ മരണത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

Other News in this category



4malayalees Recommends