നാട്ടിലേക്ക് മടങ്ങാനിരിക്കേ പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കേ പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു
നാട്ടില്‍ പോകാനിരിക്കേ പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ കൊറവയല്‍ അരയില്‍ വീട് ദിനേശ് (42) ആണ് റിയാദില്‍ മരിച്ചത്. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സനദി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു. റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഭാര്യ രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

Other News in this category



4malayalees Recommends