കാര്‍ മോഷണം പോയാല്‍ പോയത് തന്നെ! ബ്രിട്ടനില്‍ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കില്ല; 72% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പോലും അധികൃതര്‍ ഹാജരായില്ലെന്ന് ഞെട്ടിക്കുന്ന കണക്ക്

കാര്‍ മോഷണം പോയാല്‍ പോയത് തന്നെ! ബ്രിട്ടനില്‍ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കില്ല; 72% കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പോലും അധികൃതര്‍ ഹാജരായില്ലെന്ന് ഞെട്ടിക്കുന്ന കണക്ക്
ബ്രിട്ടനില്‍ പോലീസ് സേനയുടെ മെല്ലെപ്പോക്ക് നയം സജീവ ചര്‍ച്ചാവിഷയമാണ്. പോലീസിന് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കുന്നതില്‍ വലിയ പങ്കാണുള്ളത്. എന്നാല്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ പലതും ഇതിനായി സജീവമായി ഇടപെടുന്നുമില്ല. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നാണ് ഞെട്ടിക്കുന്ന കണക്ക്.

30,900 വാഹന മോഷണങ്ങളില്‍ പോലീസ് സ്ഥലത്ത് എത്തിയില്ലെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. അതായത് 72% കേസുകളിലും പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് വ്യക്തമാകുന്നത്. 2021-ലെ കണക്കുകളില്‍ നിന്നും 32 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

കേംബ്രിഡ്ജ്ഷയര്‍ പോലീസ് സേനയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. 90% വാഹന മോഷണങ്ങളിലും ഇവര്‍ നടപടി കൈക്കൊണ്ടില്ല. ബെഡ്‌ഫോര്‍ഡ്ഷയര്‍ തൊട്ടുപിന്നിലുണ്ട്, 88% കേസുകളാണ് ഇവിടെ നടപടി ഇല്ലാതെ പോയത്.

ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെ പിടികൂടിയ കാര്‍ മോഷണ മഹാമാരി നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഡേവി ആരോപിച്ചു. ഭൂരിപക്ഷം വാഹന മോഷണങ്ങളും തെളിവില്ലാതെ അവസാനിക്കുന്നതില്‍ അത്ഭുതമില്ല, എന്നാല്‍ ക്രിമിനലുകള്‍ ഇതിന് ശേഷം രക്ഷപ്പെടുകയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു.


Other News in this category



4malayalees Recommends