വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്;ഗോട്ട് ഷൂട്ടിനിടെ അപകടം?

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്;ഗോട്ട് ഷൂട്ടിനിടെ അപകടം?
തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ വരവേല്‍പ്പും നല്‍കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു.

വോട്ട് ചെയ്യാനെത്തിയ താരത്തിന്റെ കൈയിലും തലയിലും ബാന്‍ഡേജ് ഒട്ടിച്ചിരുന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഗോട്ട് സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിനിടയില്‍ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

Other News in this category



4malayalees Recommends