ലണ്ടന്‍: ആഗോളതലത്തില്‍ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിള്‍ കണ്‍വെന്‍ഷന്‍രോഗശാന്തി ആന്തരിക സൗഖ്യ പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും, ശാന്തിയും, വിശ്വാസവും പകര്‍ന്നു നല്‍കുന്ന വിന്‍സന്‍ഷ്യല്‍ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ യു കെ യില്‍ തിരുവചന ശുശ്രുഷകള്‍ ആരംഭിച്ചിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. പത്താം വാര്‍ഷീകത്തിന്റെ നിറവില്‍ യു കെ ഡിവൈന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലായി ബൈബിള്‍ കണ്‍വെന്‍ഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവില്‍ വെച്ച് ജൂണ്‍ 28,29,30 തീയതികളിലായി നടത്തുന്നതാണ്.
വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് പനക്കലച്ചനും, അഗസ്റ്റിന്‍ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചന്‍കുടിയില്‍ പോളച്ചനും സംയുക്തമായിട്ടാവും ബൈബിള്‍ കണ്‍വെന്‍ഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂണ്‍ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകള്‍ നടത്തപ്പെടുന്നത്.
'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാന്‍ 14 :18)
അനുരഞ്ജനത്തിന്റെയും, പ്രാര്‍ത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തില്‍, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച് അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവില്‍ ഒരുങ്ങുക.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാര്‍ച്ച് 16നാണ് സതക്ക് രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. അതിനു മുമ്പ് സെന്റ് അഗസ്റ്റിന്‍സ് ആശ്രമമായിരുന്നിടത്താണ് വിന്‍സെന്‍ഷ്യന്‍ സഭ ഡിവൈന്‍ സെന്റര്‍ ആരംഭിക്കുന്നത്.
'ബ്രിട്ടനിലെ ജനങ്ങളില്‍ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തന്റെ തീക്ഷ്ണമായ പ്രത്യാശ' ഉദ്ഘാടന വേളയില്‍ ആര്‍ച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.'യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്‌ഗേറ്റില്‍ നിന്നാണ് പുനര്‍സുവിശേഷവല്‍ക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും' അന്ന് പിതാവ് പറഞ്ഞിരുന്നു.
Image.png
കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി റാംസ്‌ഗേറ്റില്‍ നടന്നുവരുന്ന സുവിശേഷ പ്രഘോഷണങ്ങളിലും അനുഗ്രഹദായകമായ ശുശ്രുഷകളിലും ആയിരങ്ങള്‍ക്ക് അനുഭവസാക്ഷ്യങ്ങള്‍ക്കും, ദൈവീക കൃപകള്‍ക്കും വേദിയാവുന്നതില്‍ പിതാവിന്റെ പ്രതീക്ഷയും, പ്രവചനവും നിറവേറുകയാണ്. അതോടൊപ്പം റാംസ്‌ഗേറ്റിലെ ആശ്രമ സ്ഥാപകനും ആര്‍ച്ച്ബിഷപ്പുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാദ്ധ്യസ്ഥവവും, ബെനഡിക്ടന്‍ സന്യാസിമാരുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആല്മീയ ചൈതന്യവും, സാന്നിദ്ധ്യവും റാംസ്‌ഗേറ്റിനെ ആത്മീയകൃപകളുടെ ഇടനിലമായാണ് വിശ്വാസി സമൂഹം കാണുന്നത്.
ഗ്രേറ്റ് ഗ്രിഗറി മാര്‍പ്പാപ്പ നിയോഗിച്ച വിശുദ്ധ അഗസ്റ്റിന്‍ ബെനഡിക്‌റ്റൈന്‍ സന്യാസിയാണ് കെന്റിന്റെ അനുഗ്രഹീതമായ തീരത്ത് ബ്രിട്ടനില്‍ ആദ്യമായി ക്രിസ്തീയ വിശ്വാസം പ്രസംഗിച്ചത്. ഈ 'ഇംഗ്ലീഷിലേക്കുള്ള അപ്പോസ്തലന്‍' എഡി 597ല്‍ കാന്റബറിയിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായി. ദൈവ നിയയോഗമെന്നോണം അതെ സ്ഥലത്ത് ഇന്ന് വിന്‍സെന്‍ഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളില്‍ തിരുവചനം പങ്കുവെക്കല്‍ ,ആല്മീയ ശുശ്രുഷകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പുതിയൊരു ആല്മീയ നവോത്ഥാനത്തിന് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞതിന്റെ പത്താം വാര്‍ഷികമാണ് യു കെ യിലെ വിന്‍സന്‍ഷ്യല്‍ സഭക്കിത്.
ബൈബിള്‍ കണ്‍വെന്‍ഷനിലേക്കും, തിരുവചനത്തിലൂന്നിയുള്ള രോഗശാന്തി ശുശ്രുഷകളിലേക്കും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി ജോസഫ് എടാട്ട് അച്ചനും, പള്ളിച്ചന്‍കുടിയില്‍ പോളച്ചനും അറിയിച്ചു.
ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്കായി ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
For more information: +44 7474787870 Email: office@divineuk.org
Adelphi, Crystal Grand,3 Bath Road, Slough SL1 3UA