റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ജൂലൈ 57 വരെ; പനക്കലച്ചനും വല്ലൂരാനച്ചനും നേതൃത്വം നല്‍കും

റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ജൂലൈ 57 വരെ; പനക്കലച്ചനും വല്ലൂരാനച്ചനും നേതൃത്വം നല്‍കും
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യില്‍ വിന്‍സന്‍ഷ്യന്‍ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാര്‍ഷിക നിറവില്‍ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് പനക്കലച്ചനും, അഗസ്റ്റിന്‍ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ശുശ്രുഷകനായ പള്ളിച്ചന്‍കുടിയില്‍ പോളച്ചനും സംയുക്തമായിട്ടാവും നയിക്കുക. ജൂലൈ മാസം 5 മുതല്‍ 7 വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, നിത്യേന രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.


'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം147:3)


അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണര്‍ത്തി, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

https://www.divineuk.org/residentialrtereat2024/


മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന തിന്മകളുടെ ജീര്‍ണ്ണതയില്‍ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമര്‍പ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചന്‍കുടിയില്‍ എന്നിവര്‍ സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.


ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവര്‍ക്കായി താമസസൗകര്യം റാംസ്‌ഗേറ്റ്

ഡിവൈന്‍ സെന്ററില്‍ ഒരുക്കുന്നതാണ്.


Contact : +447474787890,

Email: office@divineuk.org, Website:www.divineuk.org

Venue: Divine Rtereat Cetnre, St. Augustine's Abbey Ramsgate, Kent, CT11 9PA

Other News in this category



4malayalees Recommends