ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി

ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു.

മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണ്. അതേസമയം, 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.

രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയില്‍ 31 മൃതദേഹങ്ങളാണ് ഇറക്കുക. വിമാനത്തില്‍ 23 മലയാളികളും 7 തമിഴ്‌നാട് സ്വദേശികളുടേയും ഒരു കര്‍ണാടക സ്വദേശിയുടേയും മൃതദേഹമാണുള്ളത്.

മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി തമിഴ്‌നാട് സര്‍ക്കാര്‍ അയച്ച ആംബുലന്‍സുകള്‍ നെടുമ്പാശേരിയില്‍ എത്തിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി ഉള്‍പ്പെടെ വിമാനത്തിലുണ്ട്.

Other News in this category4malayalees Recommends