ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്, മരിച്ചവര്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സുരേഷ് ഗോപി

ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്, മരിച്ചവര്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് സുരേഷ് ഗോപി
കേന്ദ്രസര്‍ക്കാരാണ് കുവൈത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ക്ഷതമേറ്റവരുടെ കൂടെ നില്‍ക്കുക എന്നുള്ളതാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

കുവൈത്തില്‍ അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സര്‍ക്കാരാണ്. ആ കാരണം അവര്‍ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് 10 30 ന് കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി കൊച്ചിയിലേക്ക് തിരിക്കും.

ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. അതേസമയം, കുവൈത്തിലുണ്ടായ ദുരന്തത്തില്‍ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category4malayalees Recommends