ഞങ്ങളാണ് പ്രതിപക്ഷം! ആദ്യമായി സര്‍വ്വെയില്‍ ടോറികളെ കടത്തിവെട്ടി റിഫോം യുകെ; പിന്നാലെ പ്രഖ്യാപനവുമായി നിഗല്‍ ഫരാഗ്; പൊതുതെരഞ്ഞെടുപ്പ് മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം

ഞങ്ങളാണ് പ്രതിപക്ഷം! ആദ്യമായി സര്‍വ്വെയില്‍ ടോറികളെ കടത്തിവെട്ടി റിഫോം യുകെ; പിന്നാലെ പ്രഖ്യാപനവുമായി നിഗല്‍ ഫരാഗ്; പൊതുതെരഞ്ഞെടുപ്പ് മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം
ജൂലൈ 4 തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ച് ഇരിക്കവെ പ്രധാനമന്ത്രി ഋഷി സുനാകിന് പുതിയ തിരിച്ചടി. അഭിപ്രായ സര്‍വ്വെകളില്‍ ആദ്യമായി കണ്‍സര്‍വേറ്റീവുകളെ മറികടന്ന് റിഫോം യുകെ മുന്നിലെത്തിയതാണ് ഞെട്ടലാകുന്നത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവെന്ന് നിമിഷത്തെ പ്രശംസിച്ച് കൊണ്ട് റിഫോം നേതാവ് രംഗത്തെത്തി.

ലേബര്‍ പാര്‍ട്ടി ഏത് വിധത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതുതായി രൂപീകരിച്ച റിഫോം യുകെ അഭിപ്രായസര്‍വ്വെകളില്‍ മുന്നേറ്റം നടത്തുന്നത്. 14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന അവസ്ഥ നേതാക്കളെ വെട്ടിലാക്കുകയാണ്.

ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷം തങ്ങളാണെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. അഭിപ്രായ സര്‍വ്വെ പുറത്തുവന്നതിന് പിന്നാലെ ഐടിവി സംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫരാഗ് തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല. തുറന്ന അതിര്‍ത്തിക്കും, അനധികൃത ചാനല്‍ കുടിയേറ്റത്തിനും എതിരാണെന്നും, ലക്ഷക്കണക്കിന് വരുന്ന ചെറുകിട ബിസിനസ്സുകള്‍ നടത്തുന്നവര്‍ക്കായി പോരാടുമെന്നും ഫരാഗ് പ്രഖ്യാപിച്ചു.

ടൈംസിനായി നടത്തിയ യൂഗോവ് സര്‍വ്വെയിലാണ് റിഫോം യുകെ രണ്ട് പോയിന്റ് മെച്ചപ്പെടുത്തി 19 ശതമാനത്തില്‍ എത്തിയത്. ടോറികള്‍ 18 ശതമാനത്തില്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു. പ്രധാനമന്ത്രി ഋഷി സുനാകിന് ഈ ഫലം കനത്ത ആഘാതമാണ്. ലേബര്‍ 18 പോയിന്റ് ലീഡാണ് നിലനിര്‍ത്തുന്നത്, 37 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് അവര്‍ക്കുള്ളത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 14 ശതമാനവുമായി പിന്നിലുണ്ട്.

ഫരാഗിന് വോട്ട് ചെയ്താല്‍ ലേബറിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് റിഫോം യുകെ അഭിപ്രായ സര്‍വ്വെയില്‍ കണ്‍സര്‍വേറ്റീവുകളെ മറികടന്നത്.

Other News in this category4malayalees Recommends