പണമുണ്ടാക്കുന്ന ഗവണ്‍മെന്റിനെ സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; എങ്ങനെ ഉണ്ടാക്കുമെന്ന വിഷയത്തില്‍ 'നിശബ്ദത' പാലിച്ച് ലേബര്‍ പ്രകടനപത്രിക; നികുതി വര്‍ദ്ധിപ്പിക്കുമെന്ന സംശയം രൂക്ഷം; പ്രധാന ടാക്‌സ് ഉയര്‍ത്തില്ലെന്ന് മറുപടി

പണമുണ്ടാക്കുന്ന ഗവണ്‍മെന്റിനെ സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; എങ്ങനെ ഉണ്ടാക്കുമെന്ന വിഷയത്തില്‍ 'നിശബ്ദത' പാലിച്ച് ലേബര്‍ പ്രകടനപത്രിക; നികുതി വര്‍ദ്ധിപ്പിക്കുമെന്ന സംശയം രൂക്ഷം; പ്രധാന ടാക്‌സ് ഉയര്‍ത്തില്ലെന്ന് മറുപടി
പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താതെ ലേബര്‍ പ്രകടനപത്രിക പുറത്തിറക്കി കീര്‍ സ്റ്റാര്‍മര്‍. എന്നാല്‍ ബ്രിട്ടന്റെ പൊതുസ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ശരിയാക്കാന്‍ ഏത് വിധത്തില്‍ പണം കണ്ടെത്തുമെന്ന ചോദ്യങ്ങളാണ് ഇതോടെ ലേബര്‍ നേതാവ് നേരിടുന്നത്. പിന്നോട്ട് വലിക്കുന്ന എല്ലാ ഘടകങ്ങളും മാറ്റി, പേജ് മുന്നോട്ട് മറിക്കുമെന്നാണ് സ്റ്റാര്‍മറുടെ പ്രഖ്യാപനം.

ആവശ്യത്തിന് ഭവനങ്ങളില്ലാത്തതും, ജീവിതച്ചെലവ് പ്രതിസന്ധിയും, കുറഞ്ഞ ശമ്പളവും, കുട്ടികള്‍ക്ക് പര്യാപ്തമല്ലാത്ത ഹെല്‍ത്ത്‌കെയറും ഉള്‍പ്പെടെ സംഭവിച്ചത് ഈ പിന്‍വലിയല്‍ മൂലമാണെന്നാണ് ലേബര്‍ നേതാവ് പറയുന്നത്. ഇതിനാലാണ് സമ്പത്ത് സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് പാര്‍ട്ടി പദ്ധതിയുടെ ഹൃദയഭാഗത്ത് പ്രതിഷ്ഠ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നികുതി ചുമത്തി, ചെലവഴിക്കുകയെന്ന നിലപാടിന് പകരം വളര്‍ച്ചയിലൂടെ ഇതിനുള്ള പണം കണ്ടെത്താമെന്നാണ് സ്റ്റാര്‍മര്‍ പറയുന്നത്. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട്, ജസ്റ്റിസ്, ലോക്കല്‍ കൗണ്‍സില്‍ എന്നിവയ്ക്ക് ബജറ്റ് വിഹിതം കുറയ്ക്കുന്നത് എങ്ങനെ ഒഴിവാക്കുമെന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുകയാണ്.

ലേബര്‍ 'ഗൂഢമായ നിശബ്ദതയാണ്' ഇക്കാര്യത്തില്‍ പുലര്‍ത്തുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറഞ്ഞു. മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക വെല്ലുവിളിയുടെ അവസ്ഥയും, ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കുന്നതും സംബന്ധിച്ച് മിണ്ടുന്നില്ല, ലേബറും ഇവര്‍ക്കൊപ്പമാണ്, ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചു.

Other News in this category4malayalees Recommends