യാത്രക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെത്തണം; വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുമായി ബര്‍മിംഗ്ഹാം വിമാനത്താവളം; 100 മില്ലിലിറ്റര്‍ ലിക്വിഡ് നിയമം തിരിച്ചെത്തിച്ചതിലെ 'കണ്‍ഫ്യൂഷന്‍' തീരുന്നില്ല

യാത്രക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെത്തണം; വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുമായി ബര്‍മിംഗ്ഹാം വിമാനത്താവളം; 100 മില്ലിലിറ്റര്‍ ലിക്വിഡ് നിയമം തിരിച്ചെത്തിച്ചതിലെ 'കണ്‍ഫ്യൂഷന്‍' തീരുന്നില്ല
ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് എത്തിച്ചേരണമെന്ന് നിര്‍ദ്ദേശിച്ച് എയര്‍ലൈനുകള്‍. വിമാനത്താവളത്തിലെ നീണ്ട വരികളും, ആശയക്കുഴപ്പങ്ങളും യാത്ര തടസ്സപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ നിര്‍ദ്ദേശം.

ഈസിജെറ്റ് യാത്രക്കാര്‍ ബ്രിട്ടനിലെ മറ്റേതെങ്കിലും വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പ് എത്താനും ആവശ്യപ്പെടുന്നു. ഒരാഴ്ചയിലേറെയായി വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ രൂപപ്പെടാന്‍ തുടങ്ങിയിട്ട്.

ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാവുന്ന ദ്രവങ്ങളുടെ പരിധി 100 മില്ലിലിറ്ററായിരുന്ന നിയന്ത്രണം മുന്നറിയിപ്പില്ലാതെ തിരിച്ചെത്തിച്ചതാണ് വിനയായത്. സെക്യൂരിറ്റി കടക്കാന്‍ മഴയില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 100 എംഎല്‍ നിയമം പാലിക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം.

ബര്‍മിംഗ്ഹാമില്‍ ഉള്‍പ്പെടെ പുതിയ 3ഡി സ്‌കാനറുകള്‍ സ്ഥാപിച്ച ശേഷം ദ്രാവക നിയമങ്ങള്‍ തിരിച്ചെത്തിച്ചതിനെ എയര്‍പോര്‍ട്ടുകളും വിമര്‍ശിക്കുന്നുണ്ട്. ജൂണ്‍ 1ന് നിയമമാറ്റം പ്രാബല്യത്തില്‍ വരികയും, ഹാന്‍ഡ് ലഗേജില്‍ രണ്ട് ലിറ്റര്‍ വരെ കൊണ്ടുപോകാന്‍ സാധിക്കുകയും ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഇത് സമയബന്ധിതമായി നടപ്പാക്കിയില്ല. ഇതാണ് നിയന്ത്രണം നീട്ടിവെയ്ക്കുന്നതിലേക്ക് നയിച്ചത്.

Other News in this category4malayalees Recommends