ഉള്ളൊഴുക്ക് കാണാന്‍ കാത്തിരിക്കുകയാണ്..; വൈറലായി സാമന്തയുടെ പോസ്റ്റ്
'ഉള്ളൊഴുക്ക്' സിനിമ കാണാനായി കാത്തിരിക്കുകയാണ് താന്‍ എന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധ നേടിയിരുന്നു. ട്രെയ്ലര് പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ സ്റ്റോറി.
പാര്‍വതിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് സാമന്ത സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്ക് ക്രിസ്റ്റോ ടോമി ആണ് സംവിധാനം ചെയ്യുന്നത്. 'കറി & സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ഒരുക്കുന്ന ചിത്രമാണിത്.