മകന് ശിക്ഷാ ഇളവു നല്‍കില്ല ; നിലപാട് വ്യക്തമാക്കി ജോ ബൈഡന്‍

മകന് ശിക്ഷാ ഇളവു നല്‍കില്ല ; നിലപാട് വ്യക്തമാക്കി ജോ ബൈഡന്‍
തെറ്റായ വിവരങ്ങള്‍ നല്‍കി തോക്ക് കൈവശം വച്ച കേസില്‍ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഹണ്ടറിന് ലഭിക്കുന്ന അന്തിമ ശിക്ഷ കുറയ്ക്കാന്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജി-7 ഉച്ചകോടിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മകന്റെ ശിക്ഷ ഇളവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

Other News in this category4malayalees Recommends