വാഹനാപകടം: ഖത്തറില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

വാഹനാപകടം: ഖത്തറില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.,തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് അപകടം സംഭവിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയും കീഴ്‌മേല്‍ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും മരണപ്പെടുകയുമായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.

Other News in this category4malayalees Recommends