യുവ സാംസ്‌കാരികസാമൂഹ്യ പ്രവര്‍ത്തകന്‍ ഷൈമി ജേക്കബ് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

യുവ സാംസ്‌കാരികസാമൂഹ്യ പ്രവര്‍ത്തകന്‍ ഷൈമി ജേക്കബ് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: കലാസാമുദായികസാംസ്‌ക്കാരികരാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ ഷൈമി ജേക്കബ് ഫൊക്കാന 2024 – 2026 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ഷൈമി മത്സരിക്കുന്നത്.


കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ജീവകാരുണ്യ പദ്ധതികളികളിലൂടെയും വൈവിദ്ധ്യമാര്‍ന്ന പരിപാടികളിലൂടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പേരും പെരുമയും നേടിക്കൊടുത്ത ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായി ഷൈമി ജേക്കബ് അഭിപ്രായപ്പെട്ടു. ഡോ. കല ഷഹി 2024 2026 കാലയളവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ വിജയം വരിച്ച പദ്ധതികള്‍ക്ക് എല്ലാം തുടര്‍ച്ച ഉണ്ടാകേണ്ടതുണ്ട്. അതിനാല്‍ ഡോ. കല ഷഹി നയിക്കുന്ന പാനല്‍ ജയിക്കണം. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഷൈമി ജേക്കബ് പറഞ്ഞു.


സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഷൈമി, അമേരിക്കയിലെ അറിയപ്പെടുന്ന യുവ സംരംഭകന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, അദ്ധ്യാപകന്‍, ബിസിനസുകാരന്‍, സര്‍ട്ടിഫൈഡ് ഓഡിറ്റര്‍ , ജീവകാരുണ്യ പ്രവര്‍ത്തകന്‍, സംഘടനാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ്. ബാങ്കിംഗ്, ഫിനാന്‍സ് , യൂട്ടിലിറ്റി സര്‍വ്വീസിലും , ഐ.ടി. രംഗത്തും ഇരുപത് വര്‍ഷത്തെ പരിചയമുള്ള അദ്ദേഹം 2014 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ സില്‍വര്‍ അവാര്‍ഡ് ജേതാവുകൂടിയാണ് .


HUDMA സെക്രട്ടറി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് റോക്ക് ലാന്‍ഡ് പ്രസിഡന്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആര്‍ട്‌സ് അവയര്‍നസ് ക്ലബ് ട്രഷറര്‍,ISACA, AlCPA അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.


ന്യൂയോര്‍ക്കിലെ സഫേണില്‍ ഒരു അമേരിക്കന്‍ ഡൈനര്‍ നടത്തുന്നുണ്ട്. ന്യൂയോര്‍ക്കിലെ ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ രാഷ്ട്രീയമായും ഇടപെടല്‍ നടത്തിയിട്ടുള്ള അദ്ദേഹം ഫുഡ് ബാങ്കുകള്‍ക്കുവേണ്ടിയും, റോക്ക്‌ലാന്റ് കൗണ്ടിയിലെ ശുചീകരണരംഗത്തും, ഭക്ഷണ വിതരണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, AED/CPR പരിശലനം നേടിയ റോക്ക്‌ലാന്റ് കൗണ്ടി സര്‍ട്ടിഫൈഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗം കൂടിയാണ്.


ഫൊക്കാന ഇടപെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജനകീയവും, സുതാര്യവുമാണ്. ഷൈമി ജേക്കബിന്റേയും പ്രവര്‍ത്തനങ്ങള്‍ അങ്ങനെയാണ്. അതുകൊണ്ട് ഫൊക്കാനയുടെ ഭാവി പ്രതീക്ഷയാണ് ഷൈമി എന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു.


യുവത്വത്തിന്റെ പ്രസരിപ്പുമായി നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഷൈമി ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ ,വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി, തോമസ് നൈനാന്‍, രാജേഷ് വല്ലത്ത് , റോബര്‍ട്ട് ജോണ്‍ അറീച്ചിറ,വരുണ്‍ നായര്‍ , റെജി വര്ഗീസ്, ജോമോന്‍ മാത്യൂ , അനീഷ് കുമാര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ബിജു എന്‍ സക്കറിയ, ഫാന്‍സിമോള്‍ പള്ളത്തു മഠം, അഭിലാഷ് ജോണ്‍,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാല്‍ ,സ്‌നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു.


വാര്‍ത്ത: ജോര്‍ജ് പണിക്കര്‍

Other News in this category



4malayalees Recommends