കുവൈറ്റ് തീപ്പിടുത്തം അടിയന്തിര സഹായം എത്തിക്കണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍
കഴിഞ്ഞ ദിവസം കുവൈറ്റിലെ മംഗഫില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മരണപെട്ടവര്‍ക്ക് കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരാന്ജലികള്‍ അര്‍പ്പിച്ചു. പെട്ടന്നുന്നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മരണപെട്ടവരുടെ ഭൗതികദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്കുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മന്ത്രി തല സംഘത്തെ കുവൈറ്റിലേക്ക് അയക്കണമെന്നും കെപിഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു