കലാപ്രേമികളേ ബോണ്‍മൌത്ത് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു; മഴവില്‍ സംഗീതം 2024, ജൂണ്‍ 15 ന്

കലാപ്രേമികളേ ബോണ്‍മൌത്ത് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു; മഴവില്‍ സംഗീതം 2024, ജൂണ്‍ 15 ന്
പഞ്ചേന്ദ്രിയങ്ങള്‍ക്കും ആനന്ദദായകമായ ഒരു വൈകുന്നേരം ഈ തിരക്കേറിയ ജീവിതത്തില്‍ നമ്മള്‍ ഒരോരുത്തരും ആഗ്രഹിക്കുന്നില്ലേ?


നയനാനന്ദകരമായ ചടുലനൃത്തങ്ങള്‍, ശ്രവണോത്സുകമായ ഗാനമാലകള്‍, ഘ്രാണരസനേന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന രുചിയൂറും വിഭവങ്ങള്‍, ത്വഗിന്ദ്രിയമുണര്‍ത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങള്‍.


ജൂണ്‍ 15 ആം തിയതി ശനിയാഴ്ച, കലാപ്രേമികളായ യൂ കെ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ സംഗീത നിശയുടെ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. മഴവില്‍ സംഗീതോത്സവം.


അണിയറയില്‍ സംഘടകരും, വിവിധ കലാപരിപാടികളില്‍ ഭാഗവാക്കാവുന്നവരും ഗംഭീരമായ ഒരു സംഗീത നൃത്ത്യ സന്ധ്യയ്ക്കായി നിതാന്ദ പരിശ്രമത്തിലാണ്. എഴുപതില്‍ പരം കലാകാരന്മാരുടെ പ്രകടനത്തിനായാണ് ആ വൈകുന്നേരം നിങ്ങളെ ക്ഷണിക്കുന്നത്.


പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയര്‍മാര്‍ ഒരുക്കുന്ന വര്‍ണ്ണാഭമായ കാഴ്ചകളും ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും മോടി കൂട്ടുവാന്‍ ഒപ്പമുണ്ട്.


കളര്‍ മീഡിയ ( വെല്‍സ് ചാക്കോ) ബീറ്റ്‌സ് യുകെ ഡിജിറ്റല്‍ വേള്‍ഡ് ( ബിനു നോര്‍ത്താംപ്ടന്‍) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികള്‍ ഗംഭീരമാക്കുന്ന ടെക്‌നികല്‍ ടീം.


എ ആര്‍ ഫോട്ടോഗ്രഫി,

ടൈം ലെസ്സ് സ്റ്റുഡിയോ, എന്നിവരടങ്ങുന്ന പരിചയ സമ്പന്നരും കാര്യക്ഷമവുമായ ഫോട്ടോഗ്രഫി ടീം.


വീഡിയോഗ്രാഫിയില്‍ നിപുണരായ റോസ് ഡിജിറ്റല്‍ വിഷനാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.


ഡിസൈനേജ് അഡ്വര്‍ടൈസിങ്, ഫ്‌ളിക്‌സ് ബ്രാന്‍ഡിംഗ്, എ ആര്‍ എന്റര്‍ടൈന്‍മെന്റ്, ആര്‍ കെ ഡിസൈനേഴ്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ വ്യത്യസ്തമായും രസകരമായും പോസ്റ്ററുകള്‍ തയ്യാറാക്കിയവര്‍.യൂ കെ യില്‍ നിരവധി വേദികളില്‍ പരിചയ സമ്പന്നരായ അവതാരകാരായ ആര്‍ ജെ ബ്രൈറ്റ്, പപ്പന്‍, ജോണ്‍, ജിഷ്മ എന്നിവര്‍ അണിനിരക്കുന്ന അവതാരകനിര നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.


അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വര്‍ഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നം നമുക്കായി ഒരുക്കുന്നത്.


കവന്‍ട്രി ആസ്ഥാനമായ ലൈഫ് ലൈന്‍ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്‌പോണ്‍സര്‍. അവരുടെ വിവിധ സേവങ്ങള്‍ക്കുള്ള വിശദമായ വിവരങ്ങളും നല്‍കാന്‍ അന്നേ ദിവസം അതിന്റെ അധികൃതര്‍ സന്നിഹിതരാണ്.


യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും വിവിധ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.അന്നേ ദിവസം കേബ്രിഡ്ജ് മേയര്‍ ബഹുമാന്യനായ ശ്രീ ബൈജു തിട്ടാല വിശിഷ്ട അഥിതിയായി സാന്നിധ്യം കൊണ്ട് നമ്മോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.


കലാപ്രേമികളെ, നിങ്ങള്‍ക്ക് സ്വാഗതം. ജൂണ്‍ 15 ശനിയാഴ്ച രണ്ടു മണി മുതല്‍ ബോണ്‍മത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍.


ഈ വൈകുന്നേരം നിങ്ങള്‍ക്ക് ഒരു അവിസ്മരണീയമായ അനുഭവമാക്കുവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.വരൂ, ആഘോഷിക്കൂ, ഒത്തു ചേരൂ.


Other News in this category4malayalees Recommends