സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റ സംഭവത്തില്‍ 16 കാരനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി

സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റ സംഭവത്തില്‍ 16 കാരനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി
സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റ സംഭവത്തില്‍ 16 കാരനെതിരെ ഭീകര പ്രവര്‍ത്തനം എന്നതിലുപരി കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കുക, ദേഹോപദ്രവമേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

കൗമാരക്കാരന്റെ ഫോണിലുള്ള 57000 ചിത്രങ്ങളും ഏഴായിരത്തി അഞ്ഞൂറോളും വീഡിയോകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതിനിടെ സംഭവത്തിന് പിന്നാലെ പള്ളിയ്ക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ 29 പേരാണ് പിടിയിലായത്.

സിഡ്‌നി പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകര പ്രവര്‍ത്തനമെന്ന് നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. കൗമാരക്കാരന്‍ വളരെ ഗൗരവമുള്ള തെറ്റാണ് ചെയ്തതെന്ന് പൊലീസ് ആദ്യമേ വിശദീകരിച്ചിരുന്നു.

Other News in this category4malayalees Recommends