ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു
ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്.

അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തി നശിച്ചു. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് തന്നെയാണ് വീടിന് തീ ഇട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം നടക്കുകയാണ്.

Other News in this category4malayalees Recommends