ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണം ; മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് ; വെള്ളാപ്പള്ളി നടേശന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണം ; മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് ; വെള്ളാപ്പള്ളി നടേശന്‍
ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസലീം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടതു, വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. പിണറായി സര്‍ക്കാര്‍ മുസ്‌ലീംകള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുസ്‌ലീം സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പളളി ചൂണ്ടിക്കാട്ടി. അപ്രിയ സത്യങ്ങള്‍ പറയുന്നവരെ വെല്ലുവിളിച്ചാല്‍ വിലപ്പോവില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താന്‍ നോക്കിയാല്‍ കീഴടങ്ങില്ല. എറണാകുളത്ത് കെ ജെ ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് ചാഴികാടനെയും എല്‍ഡിഎഫ് മത്സരിപ്പിച്ചു. ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മാത്രമാണ് ഇടതുപക്ഷത്തിന് മതേതരത്വമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Other News in this category4malayalees Recommends