സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്, ബംഗാളില്‍ സീറ്റ് പോയില്ലേ ; വിമര്‍ശനവുമായി ജി സുധാകരന്‍

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്, ബംഗാളില്‍ സീറ്റ് പോയില്ലേ ; വിമര്‍ശനവുമായി ജി സുധാകരന്‍
സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സീറ്റ് മാത്രം കിട്ടിയതില്‍ എന്താണെന്നും അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

അവര്‍ വേണമെങ്കില്‍ ആഘോഷിച്ചോട്ടെ, കാരണം ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം കിട്ടുമ്പോള്‍ ഒരു സന്തോഷമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

'എല്ലാവരും യോജിച്ച് നിന്ന് ഹിന്ദുവര്‍ഗീയതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യമാണിത്. ഇപ്പോഴും 79 ശതമാനം വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. 19 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് കിട്ടിയത്.' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'ബിജെപിക്ക് എന്താണ് സന്തോഷിക്കാനുള്ളത്. പറയൂ. ബംഗാളില്‍ സീറ്റ് പോയില്ലേ. 17 സീറ്റ് 12 ആയില്ലേ. ജനസംഖ്യയില്‍ 18 കോടി വരും മുസ്ലീങ്ങള്‍. ഇവരില്‍ 16 കോടി മുസ്ലീം വോട്ടര്‍മാരില്‍ ഒറ്റ വോട്ട് പോലും ബിജെപിക്ക് കിട്ടിയിട്ടില്ല.' എന്നും സുധാകരന്‍ പറഞ്ഞു.

Other News in this category



4malayalees Recommends