ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം ; ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം ; ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയന്‍ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്‌ക്രീം കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നല്‍കിയത്. ഡോക്ടര്‍ക്കായി സഹോദരി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്നാണ് വിരലിന്റെ ഭാഗം ലഭിച്ചത്. മൂന്ന് കോണ്‍ ഐസ്‌ക്രീമാണ് ഓര്‍ഡര്‍ ചെയ്തത്. ബട്ടര്‍ സ്‌കോച്ച് ഐസ്‌ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായില്‍ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Other News in this category4malayalees Recommends