അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ മിഡില്‍സെക്സ് കൗണ്ടിയില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. അക്രമിയായ 19 കാരന് ഇന്ത്യന്‍ വംശജനാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബില്‍ നിന്നുള്ള ജസ്വീര് കൗര്‍ (29) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20 കാരിയായ ഇവരുടെ ബന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ജൂണ്‍ 14ന് വെടിവെയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയവരെ വിമാന മാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജസ്വീര് കൗര്‍ മരിച്ചു.
ഗൗരവ് ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെന്റില്‍ താമസിക്കുന്ന ഇയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ്. യുവതികളുമായി ഗില്ലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.