ഒന്നര വയസുള്ള കുഞ്ഞിന് ബലമായി സിഗരറ്റും മദ്യവും നല്‍കുന്ന അമ്മ ; അസ്സമില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നു ; വിമര്‍ശനം
അസ്സമില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സ്വന്തം അമ്മ തന്നെ 20 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കൊണ്ട് ബലമായി സിഗരറ്റ് വലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ബുധനാഴ്ച രാത്രി സില്‍ച്ചാറിലെ ചെങ്കുരിയിലാണ് സംഭവം.
ചിത്രം സഹിതം ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സെല്ലിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ചയുടന്‍ കുട്ടിയെ രക്ഷപ്പെടുത്തുകയും അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കുഞ്ഞിന് അമ്മ മദ്യം നല്‍കിയതായും പരാതിയുണ്ട്. അമ്മയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.