വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, കെ കെ ലതികക്കെതിരെ കേസെടുക്കില്ല

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, കെ കെ ലതികക്കെതിരെ കേസെടുക്കില്ല
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേര്‍ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിന്‍വലിച്ചത്.

Other News in this category4malayalees Recommends