കുഞ്ഞ് ജീവിച്ചിരുന്നാല്‍ കട ബാധ്യത കൂടുമെന്ന് ജ്യോതിഷി; കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് മുത്തച്ഛന്‍

കുഞ്ഞ് ജീവിച്ചിരുന്നാല്‍ കട ബാധ്യത കൂടുമെന്ന് ജ്യോതിഷി; കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന് മുത്തച്ഛന്‍
അന്ധവിശ്വാസത്തെ തുടര്‍ന്ന് 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ കൊന്നു.

തമിഴ്‌നാട് അരിയല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. 38 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെയാണ് മുത്തച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുത്തച്ഛന്‍ വീരമുത്തുവിനെ (58) പോലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറിയില്‍ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ചിത്തിര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാള്‍ സമ്മതിച്ചു.

Other News in this category4malayalees Recommends