ദേശീയ ശ്രദ്ധാ കേന്ദ്രമായി വയനാട് ; രാഹുല്‍ ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധി എത്തുന്നത് സംസ്ഥാനത്തിനും നേട്ടം ; പ്രധാന നേതാക്കളെല്ലാം പ്രിയങ്കയ്ക്ക് വോട്ട് ചോദിക്കാനായി മണ്ഡലത്തിലെത്തും

ദേശീയ ശ്രദ്ധാ കേന്ദ്രമായി വയനാട് ; രാഹുല്‍ ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധി എത്തുന്നത് സംസ്ഥാനത്തിനും നേട്ടം ; പ്രധാന നേതാക്കളെല്ലാം പ്രിയങ്കയ്ക്ക് വോട്ട് ചോദിക്കാനായി മണ്ഡലത്തിലെത്തും
രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിലേക്ക് പ്രിയങ്ക ഗാന്ധി വാദ്ര എത്തുമെന്ന പ്രഖ്യാപനം വന്നതോടെ ദേശീയ ശ്രദ്ധ നേടുകയാണ് വയനാട്. അടുത്തമാസം രണ്ടാം വാരം പ്രിയങ്ക രാഹുല്‍ ഗാന്ധിക്കൊപ്പം വായനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികള്‍ നടത്തുക.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.

ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചത്. വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കും. ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും. പ്രിയങ്കക്ക് വയനാടിനെ പരിചയപ്പെടുത്തേണ്ടതില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റായ അമേഠിയില്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ഇത്തവണ രാഹുല്‍ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്.

Other News in this category



4malayalees Recommends