140 ബില്ല്യണ്‍ പൗണ്ടിന്റെ ആര്‍ഭാടവുമായി റിഫോം പ്രകടനപത്രിക പുറത്തുവിട്ടു; നികുതി വെട്ടിക്കുറയ്ക്കലും, എന്‍എച്ച്എസിനും, പ്രതിരോധത്തിനുമായി വിനിയോഗിക്കുമെന്ന് നിഗല്‍ ഫരാഗ്; കണക്ക് ഒക്കുന്നില്ലെന്ന് ഐഎഫ്എസ്, അസംബന്ധമെന്ന് ടോറികള്‍

140 ബില്ല്യണ്‍ പൗണ്ടിന്റെ ആര്‍ഭാടവുമായി റിഫോം പ്രകടനപത്രിക പുറത്തുവിട്ടു; നികുതി വെട്ടിക്കുറയ്ക്കലും, എന്‍എച്ച്എസിനും, പ്രതിരോധത്തിനുമായി വിനിയോഗിക്കുമെന്ന് നിഗല്‍ ഫരാഗ്; കണക്ക് ഒക്കുന്നില്ലെന്ന് ഐഎഫ്എസ്, അസംബന്ധമെന്ന് ടോറികള്‍
വോട്ടര്‍മാരുമായുള്ള 'കരാര്‍' എന്ന് വിശേഷിപ്പിച്ച് റിഫോം പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവിട്ട് നിഗല്‍ ഫരാഗ്. 100 ദിവസത്തിനുള്ളില്‍ തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തടയുമെന്ന് ഫരാഗ് പ്രഖ്യാപിച്ചു.

രാജ്യം തകര്‍ച്ചയിലാണെന്ന് പരാതിപ്പെട്ട റിഫോം നേതാവ്, തനിക്ക് ഇത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സമ്മതിച്ച് കൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 2029-ല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് വാദിക്കുന്ന ഫരാഗ് 'തങ്ങള്‍ ഈ തെരഞ്ഞെടുപ്പ് വിജയിക്കുമെന്ന് നടിക്കാനില്ലെന്നും' കൂട്ടിച്ചേര്‍ത്തു.

ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതും, പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഓഫര്‍ ചെയ്യുന്നതും തമ്മിലെ വ്യത്യാസം ഉയര്‍ത്തിക്കാണിക്കാനാനാണ് ലക്ഷ്യമിടുന്നതെന്ന് ഫരാഗ് പറയുന്നു. അടിയന്തരമല്ലാത്ത എല്ലാ കുടിയേറ്റവും നിരോധിക്കുമെന്നാണ് റിഫോം നേതാവ് വ്യക്തമാക്കുന്നത്. കൂടാതെ ചാനല്‍ കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചയയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു.

പ്രകടനപത്രികയെന്ന വാക്കില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് 'കരാര്‍' ആയി തങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നതെന്ന് ഫരാഗ് വ്യക്തമാക്കി. എന്നാല്‍ റിഫോം യുകെയുടെ പ്രകടനപത്രികയിലെ പദ്ധതികള്‍ കണക്ക് ഒക്കുന്നില്ലെന്ന് ഐഎഫ്എസ് വ്യക്തമാക്കി. ഫരാഗ് പ്രധാനമന്ത്രിയാകുമെന്നത് അസംബന്ധമാണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവും പ്രതികരിച്ചു.

Other News in this category4malayalees Recommends