യുകെ സ്‌കൂളുകളില്‍ ലൈംഗിക അക്രമങ്ങള്‍ ഇപ്പോഴും രൂക്ഷം; വനിതാ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍; പുരുഷ വിദ്യാര്‍ത്ഥികളും, സഹജീവനക്കാരും പ്രതികള്‍!

യുകെ സ്‌കൂളുകളില്‍ ലൈംഗിക അക്രമങ്ങള്‍ ഇപ്പോഴും രൂക്ഷം; വനിതാ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍; പുരുഷ വിദ്യാര്‍ത്ഥികളും, സഹജീവനക്കാരും പ്രതികള്‍!
യുകെയിലെ സ്‌കൂളുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. വനിതാ സപ്പോര്‍ട്ട് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് പുരുഷ വിദ്യാര്‍ത്ഥികളുടെയും, ചില പുരുഷ സഹജീവനക്കാരുടെയും ഭാഗത്ത് നിന്നും അശ്ലീല കമന്റുകളും, ശാരീരിക അതിക്രമങ്ങളും നേരിടേണ്ടി വരുന്നതായി വ്യക്തമാക്കിയത്.

സര്‍വ്വെയില്‍ പങ്കെടുത്ത സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിലെ പത്തില്‍ ഒരാള്‍ വീതമാണ് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. കാല്‍ശതമാനം പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴിലിടത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് സാക്ഷിയായെന്ന് വ്യക്തമാക്കി. എല്ലാ സ്‌കൂള്‍ സ്റ്റേജുകളിലെയും ജീവനക്കാര്‍ക്കിടയില്‍ 7% പേരാണ് ലൈംഗിക അതിക്രമം അനുഭവിച്ചതായി പറയുന്നത്.

ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ ബലം പ്രയോഗിച്ച് ചുംബിക്കാനും, ലൈംഗികമായി സ്പര്‍ശിക്കാനും ശ്രമിക്കുന്നതും, ചില ഘട്ടങ്ങളില്‍ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിക്കാനും ശ്രമിച്ചതായി സര്‍വ്വെയില്‍ രേഖപ്പെടുത്തി. തന്റെ പ്രൈമറി സ്‌കൂളിലെ മൂന്ന് ആണ്‍കുട്ടികള്‍ ലൈംഗികമായി സംസാരിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് വെയില്‍സിലെ ഒരു ടീച്ചിംഗ് അസിസ്റ്റന്റ് പറയുന്നു.

ആണ്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗിക അതിക്രമം പ്രധാനമായും ക്ലാസിലെ പെണ്‍കുട്ടികളാണ് നേരിടേണ്ടി വരുന്നത്. 'റേപ്പ് ടച്ച്' എന്ന് പേരുള്ള ഗെയിം കളിക്കുക, പെണ്‍കുട്ടികളുടെ ശരീരത്തെ കുറിച്ച് കമന്റ് പറയുക എന്നിവയാണ് ഇത്. കൂടാതെ ഹെഡ് ടീച്ചേഴ്‌സ് ഉള്‍പ്പെടെ പുരുഷ ജീവനക്കാരും വനിതാ ജീവനക്കാരോട് ഫോട്ടോ ചോദിക്കുന്നതും, ശരീരഭാഗം കാണിക്കാന്‍ ആവശ്യപ്പെടുന്നതും ഉള്‍പ്പെടെ ചെയ്തുകൂട്ടുന്നുണ്ട്.

Other News in this category4malayalees Recommends